

ശോഭന ഇപ്പോഴും വിവാഹം കഴിക്കാത്തതിന്റെ കാരണം ആ നടനോ…; പ്രണയത്തില്‍ ചതിക്കപ്പെട്ടതിന്റെ വേദന താങ്ങാനായില്ല ! പ്രണയ തകർച്ച തന്നെയാണോ നടിയുടെ തീരുമാനത്തിന് പിന്നിൽ
സ്വന്തം ലേഖകൻ
മലയാളികളുടെ ഇഷ്ട്ട നായികയാണ് ശോഭന, ഇപ്പോള്‍ താരം സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമാണ്, ഇത്രയും കഴിവും സൗന്ദര്യമുള്ള ശോഭന എന്തുകൊണ്ട് ഇപ്പോഴും അവിവാഹിതയായി കഴിയുന്നതിന് പല കാരണങ്ങളും പലരും പറയുന്നുണ്ട്.
എന്നാല്‍ ഇപ്പോഴും വിവാഹം കഴിക്കാതെ നടി ജീവിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ട്, സിനിമയില്‍ തിളങ്ങി നില്ക്കുന്ന കാലത്ത് ശോഭന ഒരു നടനെ സ്നേഹിച്ചിരുന്നു. വളരെ ആഴത്തില്‍ തന്നെ നടി അദ്ദേഹത്തെ സ്നേഹിച്ചെങ്കിലും പക്ഷേ അദ്ദേഹം ആ ബന്ധം ഉപേക്ഷിച്ചു. ശോഭനയ്ക്കത് സഹിക്കാന്‍ സാധിച്ചില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇക്കാരണം കൊണ്ടാണ് വിവാഹം പോലും വേണ്ടെന്ന തീരുമാനത്തിലേക്ക് നടി എത്തിയതെന്നാണ് ചില റിപ്പോര്‍ട്ട്. പ്രണയത്തില്‍ ചതിക്കപ്പെട്ടതിന്റെ വേദന ശോഭനയ്ക്ക് താങ്ങാനായില്ല. അങ്ങനെയാണ് ഇനി വിവാഹം വേണ്ടെന്ന് നടി തീരുമാനിക്കുന്നത്. എന്നാല്‍ പക്ഷെ ഈ വിവരങ്ങള്‍ ഒക്കെ എത്രമാത്രം സത്യമാണെന്നതില്‍ വ്യക്തത ഒന്നുമില്ല, സമകാലീനരായ പല നടിമാരും വിവാഹം കഴിച്ച് പിന്നീട് ബന്ധം വേർപിരിയുകയും, ഒന്നിലേറെ വിവാഹം കഴിക്കുകയുമൊക്കെ ചെയ്ത സാഹചര്യം നില നില്‍ക്കുമ്ബോഴാണ് 50 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതയായി ശോഭന ഇപ്പോഴും അങ്ങനെ തുടരുന്നത്.
ആ പ്രണയ തകർച്ച തന്നെയാണോ നടിയുടെ തീരുമാനത്തിന് പിന്നിലെന്നും മറ്റ് കാരണങ്ങളുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. മാത്രമല്ല ശോഭനയുമായി ഇഷ്ടത്തിലായിരുന്ന ആ നടനാരാണ് എന്നതിനെ പറ്റിയും ധാരണയില്ല. മുന്‍പ് മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ പേരിനൊപ്പം ചേർത്ത് ശോഭനയുടെ കഥകള്‍ പ്രചരിച്ചിരുന്നു, കല്യാണം കഴിച്ച് കുടുംബിനിയാവുന്നില്ലെന്ന് തീരുമാനിച്ച ശോഭന പിന്നീടൊരു പെണ്‍കുട്ടിയെ ദത്തെടുത്തു വളര്‍ത്തുകയാണ്. നാരായണി എന്ന് പേരിട്ടിരിക്കുന്ന മകളുടെ കൂടെ സിംഗിള്‍ മദറായി ജീവിക്കുകയാണ് ഇന്ന് നടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]