

ബാലുശ്ശേരി: കുറുമ്പ്രനാട് രാജവംശത്തിലെ വലിയ രാജാവും ബാലുശ്ശേരി കോട്ട ശ്രീ പരദേവത ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും, പനങ്ങാട് നോര്‍ത്ത് എയുപിസ്കൂള്‍ റിട്ട. അധ്യാപകനും, കവിയുമായിരുന്ന കുളപ്പുറത്ത് കോവിലകത്ത് ശ്രീനിലയം രാമവര്‍മ്മ രാജ (92) അന്തരിച്ചു.
ഭാര്യ: പുതിയ കോവിലകം മനോരമ തമ്പുരാട്ടി. മക്കള്‍: രമേശന് പി.കെ (ഖസാക്കിസ്ഥാന്‍), പരേതയായ അപര്‍ണ. മരുമക്കള്‍: ഡോ.സുവര്‍ണ്ണ ദേവി (കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം), ഉല്ലാസ് വര്‍മ്മ (തിരുവനന്തപുരം). സഹോദരങ്ങള്‍: പരേതരായ അംബിക ദേവി, അംബാ ദേവി.
സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കോവിലകം ശ്മശാനത്തില്‍.