
ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് അവയുടെ ഗുണങ്ങള്‍ കൂടാന്‍ നല്ലതാണ്. മുളപ്പിച്ച പയറില്‍ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും സഹായിക്കും.
മുളപ്പിച്ച പയറിൽ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിന്‍ എ അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ട്. ഇത് നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മുളപ്പിച്ച പയർ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രോട്ടീന്‍ അടങ്ങിയ മുളപ്പിച്ച പയർ ശരീരത്തിന് ഊര്‍ജം പകരാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മുളപ്പിച്ച പയർ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Jun 14, 2024, 9:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]