
പ്രസിദ്ധ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ ദില്ലി ലഫ്. ഗവർണറുടെ അനുമതി. 2010ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ അരുന്ധതി റോയിയിക്കെതിരെ യുഎപിഎ നിയമപ്രകാരം ദില്ലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് നടപടി. രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് 2010 ഒക്ടോബർ 21ന് സംഘടിപ്പിച്ച പരിപാടിയിൽ അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന് എതിരെയാണ് പൊലീസ് കേസെടുത്തത്.
അരുദ്ധതിക്ക് പുറമേ കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലഫ്. ഗവർണർ അനുമതി നൽകിയിട്ടുണ്ട്. ‘ആസാദി ദ ഓണ്‍ലി വേ’ എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം. കശ്മീരിലെ സാമൂഹ്യ പ്രവര്ത്തകന് സുശില്‍ പണ്ഡിറ്റിന്റെ പരാതി പ്രകാരമായിരുന്നു ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ ചുമത്തിയിട്ടുള്ളത്.
Last Updated Jun 14, 2024, 9:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]