
കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നു. വേങ്ങേരി ഭാഗത്ത് ദേശീയപാത നിര്‍മ്മാണ ജോലികള്‍ വൈകുന്നതിനാല്‍ മാളിക്കടവ് വഴിയായിരുന്നു വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നത്.
വീതി കുറഞ്ഞ റോഡിന്റെ ഇരുഭാഗവും ജൽജീവൻ മിഷൻ പൈപ്പിട്ട കുഴികളും ഗ്യാസ് ലൈൻ പൈപ്പിന്റെ കിടങ്ങുകളും മറ്റും കാരണം തകര്‍ന്നുകിടക്കുകയാണ്. നേരത്തെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരമാവാത്തതിനെത്തുടര്‍ന്നാണ് സൂചനാപണിമുടക്കിലേക്ക് നീങ്ങിയത്.
റോഡ് ഗതാഗതയോഗ്യമാക്കുകയും ഡ്യൂട്ടിക്ക് പൊലീസിനെയും നിയോഗിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ തീരുമാനം. 52 ബസുകള്‍ ഈ വഴിയിലൂടെ സര്‍വീസ് നടത്തുണ്ട്. പണിമുടക്ക് യാത്രക്കാരെ സാരമായി ബാധിച്ചു.
Last Updated Jun 14, 2024, 2:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]