

ഛർദ്ദിയെ തുടർന്ന് അമ്മ മരിച്ചു; അമ്മയുടെ വേർപാടറിയാതെ വിശന്ന് കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി നഴ്സിങ് ഓഫിസർ, അഭിനന്ദനവുമായി നിരവധിപേർ
സ്വന്തം ലേഖകൻ
കാസർകോട് : അമ്മയുടെ വേർപാടറിയാതെ മുലപ്പാലിനായി നിലവിളിച്ച പിഞ്ചുകുഞ്ഞിനെ മുലയൂട്ടി കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫിസർ മെറിൻ ബെന്നി. വ്യാഴാഴ്ചയാണ് കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ പോസ്റ്റ്മോർട്ടത്തിനായി ഒരു മൃതദേഹം എത്തിയത്.
മൃതദേഹത്തിനരികിൽ 37 ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ വിശന്നിട്ടുള്ള കരച്ചിൽ കണ്ടു നിന്നവരെയും ആശുപത്രി അധികൃതരെയും സങ്കടത്തിലാക്കി. മരിച്ച അസം സ്വദേശിനിയുടെ മൃതദേഹത്തിനരികെ നിന്ന ബന്ധുക്കളുടെ കൈയിൽനിന്ന് വാവിട്ടു നിലവിളിക്കുകയായിരുന്നു കുഞ്ഞ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിശപ്പടക്കാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയ ബന്ധുക്കൾക്ക് മുൻപിലേക്കാണ് മെറിൻ എത്തുന്നത്. കുഞ്ഞിനെ ബന്ധുക്കളുടെ കയ്യിൽ നിന്നും വാങ്ങി മുലയൂട്ടുകയായിരുന്നു. ഒരുവയസുള്ള കുഞ്ഞിൻ്റെ അമ്മകൂടിയാണ് മെറിൻ. ദിവസങ്ങൾ മാത്രമായ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ തൻ്റെ കുട്ടിയുടെ മുഖമാണ് ഓർമയിൽ വന്നതെന്ന് മെറിൻ പറഞ്ഞു.
മെറിൻ ബന്തടുക്കയിലെ ബിപിൻ തോമസിൻ്റെ ഭാര്യയാണ്. നിർണായക സമയത്ത് കുടുംബത്തിന് തുണയായ മെറിന് അഭിനന്ദനവുമായി നിരവധിപ്പേർ എത്തി. അസം സ്വദേശിനിയായ ഏകാദശി മാലി മെയ് അഞ്ചിനാണ് പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിക്ക് ജന്മം നൽകുന്നത്.
കുണിയയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് ബർമൻ്റെ ഭാര്യയാണ്. റിയാ ബർമൻ എന്നാണ് കുഞ്ഞിൻ്റെ പേര്. ചൊവ്വാഴ്ച രാത്രിയിലാണ് യുവതിയെ ഛർദ്ദിയെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പിന്നീട് മരിച്ചതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]