

വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കരുത് ; മാര്‍ഗനിര്‍ദേശം പുറത്തിറക്കി രജിസ്ട്രാര്‍ ജനറല്‍
സ്വന്തം ലേഖകൻ
കൊച്ചി:വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പർ ഉപയോഗിക്കുന്നുവെന്ന് ആരോപണത്തെതുടര്‍ന്ന് പ്രത്യേക മാർഗനിർദേശങ്ങളിറക്കി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍. വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവർത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുൻപ് എല്ലാ കേസ് രേഖകളും ജീവനക്കാർ രജിസ്ട്രിക്ക് കൈമാറണം.
സ്ഥലം മാറ്റപ്പെട്ട ജഡ്ജിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നിശ്ചിത കാലത്തേക്ക് ചേമ്പർ ഉപയോഗിക്കാമെന്നും വിധി പറയാൻ മാറ്റി വച്ച കേസുകളുടെ ഒപ്പിട്ട ഉത്തരവുകൾ അവസാന പ്രവർത്തി ദിവസം തന്നെ രജിസ്ട്രിയ്ക്ക് കൈമാറണമെന്നും നിര്‍ദേശത്തിലുണ്ട്. വിരമിക്കുന്ന ജഡ്ജിമാർക്കും സ്ഥലം മാറിപ്പോകുന്നവർക്കും ഇത് ഒരുപോലെ ബാധകമാണെന്നും വിധിന്യായം തയ്യാറാക്കിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട കേസ് രേഖകൾ രജിസ്ട്രിക്ക് കൈമാറണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിരമിച്ച് മൂന്നാം പ്രവർത്തി ദിനത്തിനു ശേഷം ബന്ധപ്പെട്ട ജഡ്ജിയുടെ പേരിലുളള ഉത്തരവുകൾ ജീവനക്കാർ വെബ്സൈറ്റിൽ ഇടരുതെന്നും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസിന്റെ നിർദേശാനുസരണം ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് മാർഗ്ഗ നിർദേശങ്ങൾ ഇറക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]