
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവ് പിടിയില്‍.സിപിഐ കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ് പിടിയിലായത്. കള്ളിക്കാട് സ്വദേശി രാജേന്ദ്രന് ആണ് പെണ്‍കുട്ടിയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയത്. സ്വകാര്യ ട്യൂഷന് സെന്റരിലെ അദ്ധ്യാപകന് കൂടിയാണ് രാജേന്ദ്രന്. രാജേന്ദ്രന്റെ വീട്ടില്‍ ട്യൂഷന് എത്തിയ കുട്ടിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. (cpi leader arrested in sexual assault case )
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയായിരുന്നു ഇയാളുടെ ലൈംഗിക അതിക്രമം. ഇയാളുടെ വീട്ടില്‍ സ്പെഷ്യല്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ രാജേന്ദ്രന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി വീട്ടുകാരോട് ഇക്കാര്യം പറയുകയും വീട്ടുകാരും കുട്ടിയും പരാതി നല്‍കുകയുമായിരുന്നു.
Story Highlights : cpi leader arrested in sexual assault case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]