
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക.പേരയിലയിൽ പല പോഷകങ്ങളുമുണ്ടെന്നു മാത്രമല്ല, പല അസുഖങ്ങൾക്കുമുള്ള മരുന്നു കൂടിയാണിത്. പേരയില ചായയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പേരയ്ക്കയിൽ വിറ്റാമിൻ സി, ഫൈബർ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പേരയില ചായയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്സിഡൻ്റ് ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങൾ പേരയിലയിൽ അടങ്ങിയിരിക്കുന്നു. പേരയ്ക്കയിലെ മൈക്കോലൈറ്റിക് ഗുണങ്ങൾ ശ്വാസകോശത്തിലെ മ്യൂക്കസ് നീക്കം ചെയ്യാനും ചുമ ഒഴിവാക്കാനും സഹായിക്കുന്നു.
പേരയ്ക്കയിൽ ലൈക്കോപീൻ, ക്വെർസെറ്റിൻ എന്നിവയുൾപ്പെടെ വിവിധതരം ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ് പേരയ്ക്ക. ഒരു പഴത്തിൽ 38 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
പേരയ്ക്ക ഇല ചേർത്ത് തയ്യാറാക്കുന്ന ചായ പതിവായി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മറ്റൊന്ന് ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ അകറ്റിനിർത്താൻ പേരയില സഹായകമാണ്.
വയറിളക്കം അകറ്റുന്നതിന് പേരയില ചേർത്ത് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്. ഗ്യാസ്ട്രബിൾ സംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട ചായ സഹായിക്കും.
പേരയിലകൾ പ്രകൃതിദത്താ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. പല്ലിൻറെ ആരോഗ്യം മികച്ചതാക്കി മാറ്റാൻ ഇത് സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ ഏജന്റുകൾ അടങ്ങിയിട്ടുള്ള പേരയ്ക്ക ഇല പല്ലുവേദന, മോണയിലെ നീർവീക്കം, ഓറൽ അൾസർ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.
Last Updated Jun 12, 2024, 9:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]