
ടെലിവിഷൻ ചിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിൽ ആരംഭിച്ചിട്ട് ആറ് സീസണുകൾ ആയിരിക്കുകയാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സീസൺ ആറ് അവസാനിക്കാൻ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ ബിഗ് ബോസ് പ്രേമികളും. ഫൈനലിലേക്ക് അടുക്കുന്നതിനിടെ രസകരവും കൗതുകരവുമായ ടാസ്കുകളാണ് ബിഗ് ബോസ് നൽകി കൊണ്ടിരിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഫാന്‍സി ഡ്രെസ് ഷോ നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
First Published Jun 12, 2024, 10:32 AM IST
ആറ് മത്സരാർത്ഥികൾക്കുമായി ഒരു ഫാൻസി ഡ്രെസ് കോമ്പിറ്റീഷൻ നടക്കുന്നതാണ്. അതിനായി എന്ത് തീം തെരഞ്ഞെടുക്കണമെന്ന് ഓരോരുത്തരും തീരുമാനിച്ച് തയ്യാറെടുക്കാൻ ബിഗ് ബോസ് നിർദ്ദേശം നൽകുക ആയിരുന്നു.
പിന്നാലെ ഓരോ മത്സരാർത്ഥികളും ഹോളിവുഡ് ഉൾപ്പടെയുള്ള സീരിസുകളിലെയും സിനിമകളിലെയും ഫേമസ് ആയിട്ടുള്ള കഥാപാത്രങ്ങളുമൊക്കെ ആയി ഷോയിൽ നിറഞ്ഞാടി.
ആൽബർട്ട് ഐൻസ്റ്റീൻ ആയിട്ടായിരുന്നു ഋഷി ഫാന്‍സി ഡ്രെസ് ഷോയിൽ എത്തിയത്. നിറഞ്ഞ കയ്യടിയോടെ ആണ് മറ്റുള്ളവർ ഇതിനെ സ്വീകരിച്ചതും.
ജോക്കർ ആയിട്ടാണ് അർജുൻ എത്തിയത്. ഗെറ്റപ്പും ലുക്കു കറക്ട് ആയി ഇണങ്ങിയ അർജുന്റെ ലുക്ക് ഏറെ ശ്രദ്ധനേടി. പക്ഷേ തമാശ രീതിയില്‍ എടുത്തതിനാല്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ല.
വോൾവറിൻ ആയിട്ടായിരുന്നു അഭിഷേക് എത്തിയത്. എന്നാൽ വേണ്ടത്ര പ്രകടം കാഴ്ചവയ്ക്കാൻ അഭിഷേകിന് സാധിച്ചില്ല.
ശേഷം എത്തിയത് ജാസ്മിൻ ജാഫർ ആണ്. രവിവർമ ചിത്രത്തെ ധ്വനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഇവരുടെ മേക്കോവർ. റിയലായി ഫീൽ ചെയ്ത ഈ ലുക്ക് സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.
ഹാർളി ക്വീൻ ആയിട്ടായിരുന്നു ശ്രീതു എത്തിയത്. ലുക്കിലും നടത്തത്തിലും ആ കഥാപാത്രമായി ശ്രീതു നിറഞ്ഞാടി.
അവസാനമായാണ് ജിന്റോ എത്തിയത്. ഗുസ്തിക്കാരന്റെ ലുക്കിലെത്തിയ ജിന്റോയുടെ ആക്ടും നിറഞ്ഞ കയ്യടിയോടെ ഏവരും സ്വീകരിച്ചു.
പിന്നാലെ യമുന റാണി, ജാൻമണി, ശ്രീരേഖ, പൂജ തുടങ്ങിയവർ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഒന്നാം സ്ഥാനം ജാസ്മിനും രണ്ടാമത് ശ്രീധുവും മൂന്നാമത് ഋഷിയും ആണ് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജാന്മണി ആയിരുന്നു ആറ് മത്സരാര്‍ത്ഥികളെയും ഫാന്‍സി ഡ്രെസ് ഷോയിലേക്കായി അണിയിച്ചൊരുക്കിയത്. സഹായിയായി ശ്രീരേഖയും ഉണ്ടായിരുന്നു. അവരെ ബിഗ് ബോസ് അഭിനന്ദിക്കുകയും ചെയ്തു.