
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
ജാസ്മിന്, ജിന്റോ, അഭിഷേക്, ഋഷി, അര്ജുന്, ശ്രീതു എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത്. ഈ സീസണില്‍ നേരത്തെ പുറത്തായ മത്സരാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോള്‍ വീട്ടില്‍ വീണ്ടും എത്തിയിരിക്കുകയാണ്. വിവിധ രസകരമായ ടാസ്കുകള് ഈ ആഴ്ചയില്‍ ബിഗ് ബോസില്‍ നടക്കുന്നുണ്ട്. 20 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്റെ ഈ സീസണ് സംഭവബഹുലമായിരുന്നു.
പ്രശസ്ത താരങ്ങളും ബിഗ് ബോസ്സ് മുൻ മത്സരാര്‍ത്ഥികളായ നോബി , കുട്ടി അഖിൽ , സൂരജ് , നാദിറ , റനീഷ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്കിറ്റും ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള , ദിൽഷാ പ്രസന്നൻ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്‍ഗീസ് , ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂൺ 16 ന് ഞായറാഴ്ച രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്.
Last Updated Jun 12, 2024, 7:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]