
അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ പി വി ഗംഗാധരന്റെ കോഴിക്കോട്ടെ വീട്ടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. പി വി ഗംഗാധരന്റെ മക്കളും ബന്ധുക്കളും എം വി ശ്രേയാംസ്കുമാറും വീട്ടിലുണ്ടായിരുന്നു.( Suresh Gopi visited PV Gangadharan’s house )
കേന്ദ്രസഹമന്ത്രിയായതിനുശേഷം സുരേഷ് ഗോപിയുടെ കേരളത്തിലേക്കുള്ള ആദ്യവരവിലാണ് പി വി ഗംഗാധരന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. രാവിലെ ആറരയ്ക്ക് തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
മാരാര്‍ജി ഭവനില്‍ വച്ച് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചയുമുണ്ട്.
Read Also:
തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം ഇ.കെ നായനാരുടെ വീടും അദ്ദേഹം സന്ദര്‍ശിക്കും. ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്.
Story Highlights : Suresh Gopi visited PV Gangadharan’s house
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]