കൊലക്കേസില്‍ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റില്‍. ദർശനെ മൈസുരുവിലെ ഫാം ഹൗസില്‍ വച്ചും നടിയെ ബെംഗളുരുവിലെ വീട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചതിന് രേണുകസ്വാമി എന്നയാളെ ദർശൻ ക്വട്ടേഷൻ നല്കി തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
ബോക്സ് ഓഫീസ് സുല്‍ത്താൻ എന്ന് കൂടി വിളിപ്പേരുള്ള കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപ കൊലക്കേസില്‍ അറസ്റ്റിലായ വാർത്ത സാൻഡല് വുഡ് ഞെട്ടലോടെയാണ് കേട്ടത്. 33-കാരനായ രേണുകാ സ്വാമിയെന്ന ചിത്രദുർഗ സ്വദേശിയെ ക്വട്ടേഷൻ നല്കി തട്ടിക്കൊണ്ട് വന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ തീർത്തും രഹസ്യമായി ഇന്ന് പുലർച്ചെയാണ് മൈസുരുവിലെ ഫാം ഹൗസില്‍ നിന്ന് ദർശനെ ബെംഗളുരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഞായറാഴ്ച രാവിലെയാണ് ബെംഗളുരുവിലെ സോമനഹള്ളിക്ക് അടുത്തുള്ള കാമാക്ഷിപാളയയിലെ ഒരു പാലത്തിന് കീഴെ മാലിന്യക്കൂമ്ബാരത്തില്‍ ഒരു മൃതദേഹം കിടക്കുന്നത് നാട്ടുകാർ കണ്ടത്. തെരുവുനായ്ക്കള്‍ കടിച്ച് വലിക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. മരിച്ചത് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെന്ന് തിരിച്ചറിഞ്ഞ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി.