
ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി എം.വി.ജയരാജൻ പറഞ്ഞു. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.’– ജയരാജൻ പറഞ്ഞു.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ജയരാജൻ 1,08,982 വോട്ടിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടകളിൽ അടക്കം കോൺഗ്രസ് മുന്നേറിയത് പാർട്ടിയെ ഞെട്ടിച്ച പശ്ചാത്തലത്തിലാണ് എം.വി. ജയരാജന്റെ പ്രതികരണം.
Story Highlights : Pro-Left Social Media Groups Are Being Purchased, MV Jayarajan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]