
താരവിവാഹങ്ങൾക്ക് പേരുകേട്ട ബോളിവുഡിൽനിന്ന് മറ്റൊരു താരവിവാഹ വാർത്ത പുറത്തുവരുന്നു. നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽവെച്ചാണ് വിവാഹമെന്ന് വിവാഹക്ഷണപത്രം മുൻനിർത്തി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. സഞ്ജയ് ലീല ഭൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിൽ അഭിനയിച്ചത്. ബന്ധുക്കൾക്കുപുറമേ ഈ സീരീസിലെ സഹപ്രവർത്തകരെ ഒന്നടങ്കം വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.
സൽമാൻ ഖാൻ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ സിനിമയിൽ അരങ്ങേറിയത്. ഡബിൾ എക്സ് എൽ, കിസി കാ ഭായ് കിസി കി ജാൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. ഇതിൽ ഡബിൾ എക്സ് എൽ എന്ന ചിത്രത്തിൽ സോനാക്ഷി സിൻഹയും ഒരു പ്രധാനകഥാപാത്രമായുണ്ടായിരുന്നു.
ബോളിവുഡ് നടനും തൃണമൂൽ കോൺഗ്രസിന്റെ അസനോളിൽനിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]