
സോഷ്യൽ മീഡിയയിലൂടെ ഇഷ്ടംപോലെ ഫുഡ് വീഡിയോകൾ നമ്മൾ കാണാറുണ്ട്. പലതും പാചക പരീക്ഷണ വീഡിയോകളാണ്. ചില വിചിത്രമായ പാചക പരീക്ഷണങ്ങൾ നല്ല വിമർശനങ്ങൾ നേടാറുമുണ്ട്. ഇവിടെയിതാ ബിരിയാണിയുടെ ഒരു വ്യത്യസ്ത വീഡിയോയാണ് വെെറലാകുന്നത്.
വ്യത്യസ്ത രുചിയിലുള്ള ഈ മാംഗോ ബിരിയാണി ഭക്ഷണ പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
മുംബൈയിലെ ബേക്കറായ ഹീന കൗസർ റാഡ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഹീന തൻ്റെ മാംഗോ ബിരിയാണി ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നു. മാംഗോ ബിരിയാണി ഉഷ്ണമേഖലാ വേനൽക്കാല പാർട്ടി.. എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ അവർ പങ്കുവച്ചിരിക്കുന്നത്.
ബാർബി, സ്പൈഡർമാൻ ബിരിയാണികൾ ഉൾപ്പെടുന്ന ഹീനയുടെ പാചക കണ്ടുപിടിത്തങ്ങൾ മുമ്പും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സ്ത്രീയ്ക്ക് എന്ത് പറ്റി എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തതു. ദയവ് ചെയ്ത് നിർത്താമോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു.
Last Updated Jun 10, 2024, 10:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]