

വിശപ്പിന് കൈത്താങ്ങുമായി ഒരു കൂട്ടം വീട്ടമ്മമാർ ; മുണ്ടക്കയം ബൈപാസിന് സമീപം ഭക്ഷണ കൂട് ഒരുങ്ങി, ഇനി പൊതിചോറുകൾ വഴിയാത്രക്കാർ ഉൾപ്പെടെ ആർക്കും സൗജന്യമായി എടുത്ത് ഭക്ഷിക്കാം ; പദ്ധതി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
മുണ്ടക്കയം: ഒരു നേരത്തേ ആഹാരം പോലും കിട്ടാതെ നാട്ടിലാരും വിശന്നിരിക്കരുതെന്ന ലക്ഷ്യവുമായ ഒരു കൂട്ടം വീട്ടമ്മമാർ ചേർന്ന് മുണ്ടക്കയം ചാച്ചിക്കവലയിൽ ഒരുക്കിയ വിശപ്പിന് ഒരു കൈത്താങ്ങ് പദ്ധതി നാടിൻ്റെ നന്മ കൂട്ടായ്മ്മയായി മാറിരിയുകയാണ്. നാട് എത്ര സമ്പന്നമായാൽ പോലും വിശപ്പിൻ്റെ വിളി അറിയാത്ത ആരും തന്നെ കാണില്ല. ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പലരും നമ്മുടെ നാട്ടിൻ അലയുന്നത് നമ്മളിൽ പലരും അറിയാതെ പോകുന്നു.
ഈ തിരിച്ചറിവിൽ നിന്നാണ് കുടുംബശ്രീയിലും, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും പ്രവർത്തിച്ചു വരുന്ന റബിനാ സിയാദിൻ്റെ മനസ്സിലെ ആശയം, നാട്ടിലെ മറ്റ് വീട്ടമ്മമാർ കൂടി ചേർന്നപ്പോൾ വിശപ്പിന് ഒരു കൈത്താങ്ങ് പദ്ധതി യഥാർത്ഥ്യമായത്. പദ്ധതിയുടെ ഭാഗമായി മുണ്ടക്കയം ബൈപാസിൻ്റെ വശത്ത് ഭക്ഷണ കൂട് എന്ന പേരിൽ ഒരു ബോക്സ് സ്ഥാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരിസരവാസികളായ വീട്ടമ്മമാർ തങ്ങളുടെ വീട്ടുകളിൽ ഉണ്ടാക്കുന്ന ഉച്ച ഊണിന് ഒപ്പം തന്നെ ഭക്ഷണ കൂട്ടിൽ വെക്കാൻ ഉള്ള പൊതി ചോറുകൾ കൂടി പാകം ചെയ്യും. ഭക്ഷണ കൂട്ടിൽ വെക്കുന്ന പൊതിചോറുകൾ വഴിയാത്രക്കാർ ഉൾപ്പെടെ ആർക്കും സൗജന്യമായി എടുത്ത് ഭക്ഷിക്കാം.
പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ നിർവഹിച്ചു കൂടാതെ ഭക്ഷണം കൂടിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ നിന്നും സംഭാവനയായി ലഭിക്കുന്ന പണം നിർധനരായ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിന് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് റബീന സിയാദ് പറഞ്ഞു റബീന സിയാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൂസ,പി. എസ്. ഹുസൈൻ, മുജീബ് ഷാ,സുമി,നാദിർഷ മൗലവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]