
തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഇൻസ്ട്രക്ടമാരുടെ സാന്നിധ്യം നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുളള വാഹനങ്ങളുടെ കാലാവധി 22 വർഷമാക്കുക, ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പ്കടർക്കുള്ള ടെസ്റ്റ് സ്ലോട്ട് 60 ആക്കിഉയർത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സി ഐ ടി യു സമരത്തെത്തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റുകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ടെസ്റ്റ് പരിഷ്ക്കരണത്തിൽ പ്രതിഷേധിച്ച് സി ഐ ടി യു നേരത്തെ ബഹിഷ്ക്കരണ സമരം നടത്തിയിരുന്നു.
ചില ഇളവുകള്‍ നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മറ്റ് സംഘടനകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സി ഐ ടി യു സമരവുമായി രംഗത്തുവരുന്നത്.
ഭരണഘടനക്ക് മുന്നിൽ മോദി വണങ്ങി നിൽക്കേണ്ടി വന്നതിന് കാരണം രാഹുൽ ഗാന്ധിയുടെ പ്രചാരണം; പ്രശംസിച്ച് സോണിയ, ഖർഗെ ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Jun 10, 2024, 3:46 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]