
പാമ്പിനെ പേടിയില്ലാത്തവർ ചുരുക്കമാണ്. അങ്ങേയറ്റം അപകടകാരിയായ ഒരു ജീവി തന്നെയാണ് പാമ്പ്. പ്രകോപിതരായാൽ അവ നമ്മുടെ ജീവൻ തന്നെ അപകടത്തിലാക്കി കളയും. എന്നാൽ, ഇപ്പോൾ വൈറലാവുന്ന വീഡിയോയിലുള്ളത് പാമ്പിനെ പേടിയില്ലാത്ത ഒരു യുവാവിനെയാണ്.
വാത്തയുടെ മുട്ടകളെ പാമ്പിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് യുവാവ് ഈ റിസ്കെടുക്കാൻ തയ്യാറായിരിക്കുന്നത്. വീഡിയോയിൽ രണ്ട് വാത്തകൾ ഒരിടത്ത് നിൽക്കുന്നത് കാണാം. ചെടികളൊക്കെ വളർന്നു നിൽക്കുന്ന ഒരു പ്രദേശമാണ് കാണുന്നത്. അതിന്റെ അടുത്തായി അവയുടെ മുട്ടകളും കാണാം. എന്നാൽ, ആ മുട്ടകൾക്ക് ചുറ്റി ഒരു പാമ്പും കിടക്കുന്നുണ്ട്. പാമ്പ് ആ മുട്ടകൾ വിഴുങ്ങാൻ സാധ്യതയുണ്ട് എന്നാണ് കാണുമ്പോൾ തോന്നുന്നത്.
എന്നാൽ, ഒരു യുവാവ് പാമ്പിനെ എടുത്ത് അവിടെ നിന്നും മാറ്റി ആ മുട്ടകളെ സുരക്ഷിതമാക്കുന്നതാണ് പിന്നീട് കാണുന്നത്. വാത്തകൾ ഉടനെ തന്നെ മുട്ടകൾക്കരികിലേക്ക് വരുന്നതും കാണാം. യുവാവ് അവിടെ നിന്നും പാമ്പിനെ എടുത്തുകൊണ്ടുപോയി ദൂരെക്കളയുന്നതും വീഡിയോയിലുണ്ട്. ഈ വാത്തകളെ വളർത്തുന്നതാണ് എന്നാണ് മനസിലാവുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോയിലുള്ള യുവാവ് നെറ്റിസൺസിന്റെ അഭിനന്ദനങ്ങളേറ്റു വാങ്ങിയത്. യുവാവ് ഒരു ഹീറോ തന്നെയാണ് എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്. പല യുവതികളും വീഡിയോയിലെ യുവാവിനോട് ആരാധനയും പ്രകടിപ്പിച്ചു. യുവാവ് ചെയ്തത് വളരെ നല്ല കാര്യമാണ് എന്നും ഇത്തരം യുവാവിനെയാണ് മിക്ക സ്ത്രീകളും തങ്ങളുടെ ജീവിതത്തിൽ ആഗ്രഹിക്കുന്നത് എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്തായാലും, ഇതോടെ വാത്തകളുടെ മുട്ടകൾ സുരക്ഷിതമാണ് എന്നാണ് കരുതുന്നത്. ആ വാത്തകളുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ചതിന് നന്ദി എന്ന് കമന്റ് നൽകിയവരും ഉണ്ട്.
വീഡിയോ കാണാം:
Last Updated Jun 9, 2024, 1:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]