
തൃശ്ശൂര്‍ ഡിസിസിയിലെ കോണ്‍ഗ്രസിന് തന്നെ നാണക്കേടായ കൂട്ടത്തല്ലില്‍ കര്‍ശന നടപടിക്കൊരുങ്ങി ദേശീയ നേതൃത്വം. കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കെപിസിസി. ഡിസിസി പ്രസിഡണ്ടിനെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി നേതൃത്വം വിശദീകരണം തേടിയിരുന്നു. അതിനിടെ സംഭവത്തില്‍ ഇരുവിഭാഗത്തിനെതിരെയും പോലീസ് കേസെടുത്തത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. മര്‍ദനമേറ്റ ഡിസിസി സെക്രട്ടറി സജീവന് കുരിയച്ചിറയുടെ പരാതിയില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ ഒന്നാം പ്രതിയാക്കി 20 പേര്‍ക്കെതിരെ കേസെടുത്തു. (conflict in Thrissur dcc case against sajeevan kuriyachira)
എതിര്‍വിഭാഗത്തിന്റെ പരാതിയില്‍ സജീവനെ ഒന്നാംപ്രതിയാക്കി ഏഴു പേര്‍ക്കെതിരെയുമാണ് കേസ്. അതിനിടെ കൂട്ടത്തലിലും പരസ്യമായ വാദപ്രതിവാദങ്ങള്‍ രൂക്ഷമാണ്. മദ്യപിച്ചെത്തിയാണ് സജീവന് കുരിയച്ചിറയുടെ നേതൃത്വത്തില്‍ സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് ഇറക്കി. പിന്നാലെ താന്‍ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ ഡിസിസി പ്രസിഡണ്ടിനെ സജീവന് കുരിയച്ചിറ വെല്ലുവിളിച്ചു. സ്വന്തം തെറ്റ് മറക്കാന്‍ കള്ളക്കേസ് കൊടുത്ത ജോസ് വള്ളൂര്‍ രാജിവെക്കണമെന്നും സജീവന് ആവശ്യപ്പെട്ടു.
Read Also:
കൂട്ടത്തല്ലില്‍ കര്‍ശന നടപടി ഉറപ്പെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. സംഭവത്തില്‍ കെപിസിസി പരിശോധിച്ച് നടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടരുതെന്ന് കെ മുരളീധരന് പ്രതികരിച്ചു. തൃശ്ശൂരിലെ കൂട്ടത്തല്ലില്‍ ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്.
Story Highlights : conflict in Thrissur dcc case against sajeevan kuriyachira
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]