
ദില്ലി: സുരേഷ് ഗോപിയുടെ വിജയത്തോടൊപ്പം കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനവും വർധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 20% ത്തോളം വോട്ട് ലഭിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
എംപി ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിമാരെ കേരളത്തിന് കിട്ടിയിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണം. സിപിഎം ഹമാസിന് അനുകൂലമായി സംസാരിക്കുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ഉറപ്പല്ലേയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുസ്ലീം ലീഗിനെ എൻഡിഎയിലേക്ക് കൊണ്ടുവരുമോ എന്ന് ചോദ്യത്തോടും കെ സുരേന്ദ്രൻ പ്രതികരിച്ചു. അസംഭവ്യമായി ഒന്നുമില്ല എന്നായിരുന്നു മറുപടി. താൻ രാജ്യസഭാ അംഗമാകുമെന്നത് വസ്തുത വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Last Updated Jun 7, 2024, 4:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]