
വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷന്‍ മൂവിയായ ‘വെളിച്ചപ്പാട്- ദി റിവീലര്‍ ഓഫ് ലൈറ്റ്’ ചിത്രീകരണം പൂര്‍ത്തിയായി. വള്ളുവനാടന്‍ പ്രദേശങ്ങളില്‍ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍, പാലക്കാടന്‍ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി വരുന്നു. മൂന്ന് മാസമായി പല ഘട്ടങ്ങളില്‍ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമായ അഞ്ചുമൂര്‍ത്തി മംഗലം ക്ഷേത്ര വേലയോടെ പൂര്‍ത്തിയായി.
ശങ്കരനാരയണന്‍, മാസ്റ്റര്‍ ബാരീഷ് താമരയൂര്‍, അജു മനയില്‍, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. രുഗ്മണി പത്മകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഭവി ഭാസ്കരന് ആണ്. തിരക്കഥ : ശശിധരന് മങ്കത്തില്‍, ക്രീയേറ്റിവ് കോണ്ട്രിബുഷന് : ഉദയ്ശങ്കരന്‍, സൗണ്ട് ഡിസൈനര്‍ : ഗണേഷ് മാരാര്‍, സൗണ്ട് റെക്കാര്‍ഡിസ്റ്റ് : ജിനേഷ്, ആര്‍ട്ട് ഡയറക്ടര്‍ : കൈലാസ്, കോസ്റ്റ്യൂം ഡിസൈന്‍ : ഭാവന, മേക്കപ്പ് : ബിജി ബിനോയ്, സഹസംവിധാനം : ശരത് ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രൊളര്‍ : സുമന് ഗുരുവായൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍: സുധി പഴയിടം, സത്യന് കൊല്ലങ്കോട്. പ്രൊഡക്ഷന്‍ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ് . പി ആര് ഓ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]