
വീണ്ടും ഒരു അദ്ധ്യായം വർഷം തുടങ്ങി. വിദ്യാർത്ഥികളും അദ്ധ്യാപകരും വിദ്യാലയങ്ങളിലേക്ക് പുതിയ പ്രതീക്ഷകളോടെ പ്രാർത്ഥനകളും വഴിപാടുകളും ഒക്കെ ചെയ്തു വരികയാണ്. കുട്ടികൾ നന്നായി പഠിക്കാൻ പരീക്ഷയിൽ മികച്ച വിജയം നേടാൻ എന്തെല്ലാം ചെയ്യാമെന്ന ആകുലതയായിരിക്കും ഓരോ രക്ഷിതാവിനും.
കൊല്ലൂർ മൂകാംബിക, കണ്ണൂർ മൂകാംബിക, പറവൂർ മൂകാംബിക, ആവണം കോട് സരസ്വതി ക്ഷേത്രം, പനച്ചിക്കാട് സരസ്വ തി ക്ഷേത്രം, തട്ടാരമ്പലം ക്ഷേത്രം, കോട്ടയം സരസ്വതി ക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ഏതിലെങ്കിലും ഒക്കെ ദർശനം നടത്തുന്നതും പഠനം മെച്ചപ്പെടാൻ സഹായകരമാണ്.
സരസ്വതി ക്ഷേത്രങ്ങളിൽ തൃമധുരം നേദിക്കുന്നതും സാരസ്വത ഘൃതം പൂജിച്ച് നിത്യവും കഴിക്കുന്നതും പഠന മികവിന് ഉത്തമമാണ്. വിഘ്നങ്ങൾ ഒഴിവാകാൻ ഗണപതിക്ക് നാളികേരം ഉടച്ച് കറുക മാല ചാർത്താം. അതോടൊപ്പം കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തുകയും കഴിയുന്ന പോലെ വഴിപാടുകൾ ചെയ്യുകയും വേണം.
ജാതകത്തിൽ വിദ്യസ്ഥാനത്തിന്റെ അധിപനായ ഗ്രഹത്തിന് ബലക്കുറവ് ഉണ്ടെങ്കിലും ലഗ്നാധിപന് ബലക്കുറവുണ്ടെങ്കിലും വിദ്യാകാരകനായ ബുധന് ബലക്കുറവ് ഉണ്ടെങ്കിലും ചന്ദ്ര ന്റെ ബലക്കുറവും പഠനത്തിന് വിഘാതം ആകുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ അതിന് അനുയോജ്യമായ രത്നം ധരിക്കുന്നത് ഉത്തമമാണ്.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
Last Updated Jun 7, 2024, 4:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]