
അപകടത്തിൽ ഭർത്താവ് മരിച്ച് 15 മാസങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ യുവതി തന്റെ ഭർത്താവിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു. 2020 ലാണ് ഓസ്ട്രേലിയൻ മോഡൽ എല്ലിഡി പുള്ളിന് തന്റെ പങ്കാളി അലക്സ് ചുമ്പിനെ ഒരു അപകട മരണത്തിലൂടെ നഷ്ടമായത്. ഡൈവിംഗിനിടെ വെള്ളത്തിൽ വീണാണ് അലക്സ് മരണപ്പെട്ടത്. ഭർത്താവിന്റെ മരണത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ ഭർത്താവിന്റെ കുഞ്ഞിനെ താൻ എങ്ങനെ ഗർഭം ധരിച്ചു എന്ന കാര്യം എല്ലിഡി ഒരു പോഡ്കാസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. പോസ്റ്റ്മോർട്ടം ബീജം വീണ്ടെടുക്കൽ വഴിയാണ് ഇവർ തന്റെ പ്രിയതമന്റെ കുഞ്ഞിന്റെ അമ്മയായത്.
2020 ജൂലൈ എട്ടിനാണ് അലക്സ് മരണപ്പെട്ടത്. അന്നത്തെ ദിവസത്തെക്കുറിച്ച് തനിക്കിപ്പോഴും ഓർത്തെടുക്കാൻ കഴിയില്ല എന്നാണ് എല്ലിഡി പറയുന്നത്. അവസാനമായി താൻ അലക്സിനെ ജീവനോടെ കാണുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി അലക്സാണെന്ന് തനിക്ക് തോന്നിയെന്നാണ് എല്ലിഡി പറയുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്നെത്തിയ ദുരന്തം തന്നെ തളർത്തിക്കളഞ്ഞെന്നും ഇവർ കൂട്ടിച്ചേര്‍ക്കുന്നു. ആ സമയത്ത് തനിക്ക് കൂട്ടായത് അലക്സിന്റെയും തന്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആണെന്നും എല്ലിഡി പറഞ്ഞു. അലക്സിന്റെ മരണത്തിന് ശേഷം തങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ആദ്യമായി പോസ്റ്റുമോർട്ടം ബീജം വീണ്ടെടുക്കൽ പ്രക്രിയയെക്കുറിച്ച് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താനും അലക്സും ഒരു കുഞ്ഞിന് വേണ്ടി അത്രമേൽ ആഗ്രഹിച്ചിരുന്നുവെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും അവര്‍ പറയുന്നു. തുടർന്ന് എല്ലിഡി ഈ നടപടിക്രമത്തിന് സമ്മതിക്കുകയും ആറ് മാസത്തിന് ശേഷം IVF ചികിത്സ ആരംഭിക്കുകയും ചെയ്തു. അങ്ങനെ 2021 ഒക്ടോബറിൽ അവൾ മിനി അലക്സ് പുള്ളിന് ജന്മം നൽകി. താൻ ഇപ്പോൾ സന്തോഷവതി ആണെങ്കിലും അലക്സ് തങ്ങളോടൊപ്പം ഇല്ലാത്തതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും എല്ലിഡി പറഞ്ഞു. കാരണം, അത്രമേൽ നല്ലൊരു അച്ഛനാകാൻ അലക്സിന് കഴിയുമായിരുന്നുവെന്നാണ് എല്ലിഡി പറയുന്നത്. പോസ്റ്റ്മോർട്ടം ബീജം വീണ്ടെടുക്കൽ (Postmortem sperm retrieval for in vitro fertilization treatment) എന്നത് മരണപ്പെട്ട പുരുഷന്റെ വൃഷണങ്ങളിൽ നിന്ന് ബീജം വേർതിരിച്ചെടുത്ത് പിന്നീട് ഗർഭം ധരിക്കാൻ ശ്രമിക്കുന്ന ഒരു മെഡിക്കൽ പ്രക്രിയയാണ്. മസ്തിഷ്ക മരണം കഴിഞ്ഞ് 24-36 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ പുരുഷൻ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തില്‍ ബീജ ശേഖരണം നടത്തുന്നത്. കേരളത്തിലും മുമ്പ് ഈ രീതിയില്‍ ഗര്‍ഭധാരണം നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.