

കോട്ടയം കാനറ ബാങ്ക് അഴിമതി: മുൻ ചീഫ് മാനേജര്‍ അടക്കം നാല് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്; പണം നഷ്ടമായവർക്ക് പിഴത്തുകയില്‍ നിന്ന് പണം നൽകാൻ നിർദേശം
തിരുവനന്തപുരം: കോട്ടയം കനറ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ മുൻ ചീഫ് മാനേജർ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് മൂന്നു വർഷം കഠിന തടവും 5.87 കോടി രൂപ പിഴയും ശിക്ഷ.
ഒന്ന്, മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ മുൻ ചീഫ് മാനേജർ ഇ.ജി.എൻ. റാവു, ബോബി ജേക്കബ്, ടീനു ബോബി, കെ.വി. സുരേഷ് എന്നിവർക്കാണ് ശിക്ഷ.
രണ്ടാം പ്രതിയും മാനേജറുമായ എം.പി. ഗോപിനാഥൻ നായരെ തിരുവനന്തപുരം സി.ബി.ഐ കോടതി വെറുതെ വിട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പണം നഷ്ടമായ നാലുപേർക്കും പിഴത്തുകയില്‍ നിന്ന് പണം നല്‍കണം. കോട്ടയം സ്വദേശി ഉണ്ണിമായകുട്ടി അഞ്ചു കോടി, ഗിരിജ 40 ലക്ഷം രൂപ, അനില്‍ രാജ് 25 ലക്ഷം രൂപ, ശിവരാജൻ ഉണ്ണിത്താൻ അഞ്ചു ലക്ഷം രൂപ എന്നിങ്ങനെ നല്‍കാനാണ് ഉത്തരവ്.
പണം നല്‍കിയില്ലെങ്കില്‍ പ്രതികളുടെ വസ്തുക്കള്‍ ജപ്തി ചെയ്തു പണം ഈടാക്കണമെന്നും പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]