

ഉത്തരാഖണ്ഡില്‍ ട്രെക്കിംഗിനിടെ അപകടം; മരിച്ച ഒൻപത് പേരില്‍ രണ്ട് മലയാളി സ്ത്രീകളും; 13 ട്രെക്കർമാരെ രക്ഷപ്പെടുത്തി
ഉത്തരാഖണ്ഡ്: ഉത്തരകാശിയില്‍ ട്രെക്കിംഗ് നടത്തിയവരെ കണ്ടെത്തുന്നതിനായി ഇന്നലെ ആരംഭിച്ച തിരച്ചില്‍ ഇന്നും തുടർന്നു.
മരണസംഖ്യ ഒൻപതിലെത്തി. രക്ഷാപ്രവർത്തനം തുടരുന്നതിനാല്‍ 13 ട്രെക്കർമാരെ രക്ഷപ്പെടുത്തി. എന്നാല്‍ ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. 4 പേർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. ബെംഗളൂരു കൊത്തന്നൂർ ആശാ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന സിന്ധു വി.കെ (45) മരിച്ചത്. ഹിമാലയൻ വ്യൂ ട്രെക്കിംഗ് ഏജൻസി സംഘടിപ്പിച്ച ട്രക്കിംഗ് സംഘത്തില്‍ അംഗമായിരുന്നു സിന്ധു. അപകടത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള മലയാളിയും തിരുവനന്തപുരം സ്വദേശിനിയുമായ ആശാ സുധാകര്‍ (71), ബെംഗളൂരുവില്‍ നിന്നുള്ള സുജാത മുംഗർവാഡി (51), വിനായക് മുംഗർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുര കൃഷ്ണമൂർത്തി, വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്ഡെ എന്നിവരും മരിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബെംഗളൂരുവില്‍ നിന്നുള്ള 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് ലോക്കല്‍ ഗൈഡും അടക്കമുള്ള 22 പേരടങ്ങിയ സംഘമാണ് ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്.
ഡെല്ലില്‍ സോഫ്റ്റ് വെയർ എഞ്ചിനിയറാണ് സിന്ധു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ വി. കെ. ചന്ദ്രന് സരസ്വതി ദമ്പതികളുടെ മകളാണ്. വര്‍ഷങ്ങളോളമായി കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസം. ഭര്‍ത്താവ്: വിനോദ് കെ.നായര്‍. മക്കള്‍ : നീല്‍, നീഷ്,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]