
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. എറണാകളത്തിന്റെ പാർലമെന്ററി ചരിത്രത്തിലെ വലിയ ഭൂരിപക്ഷമാണിതെന്ന് ഹൈബി ഈഡൻ പറഞ്ഞു. എറണാകുളത്തെ ജനങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയ്ക്ക് നന്ദി. ചെല്ലുന്ന ഇടങ്ങളിൽ ജനങ്ങൾ നൽകിയ സ്നേഹസ്വീകരണം വലുതാണ്.
ജനങ്ങൾ കൂടെ ഉണ്ടെന്നതിന്റെ തെളിവാണ്. ചരിത്ര ഭൂരിപക്ഷത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈബി ഈഡൻ പറഞ്ഞു. സിപിഐഎമ്മിന്റെ കെ.ജെ. ഷൈനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയുടെ ഡോ. കെ.എസ്.രാധാകൃഷ്ണന് ഇവിടെ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ 1.75 ലക്ഷം വോട്ടുകള്‍ക്കായിരുന്നു ഹൈബി ഈഡന്റെ വിജയം.
Read Also:
അതേസമയം കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ മുന്നിൽ. 40000ന് മുകളിലാണ് സുധാകരന്റെ ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും സുധാകരൻ തന്നെയാണ് ലീഡ് ചെയ്യുന്നത്.
94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ൽ സുധാകരൻ കണ്ണൂരിൽ ജയിച്ചത്. എൽ.ഡി.എഫിന്റെ പി.കെ ശ്രീമതിയെ ആണ് അന്ന് പരാജയപ്പെടുത്തിയത്. വിജയിച്ചാൽ കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ മൂന്നാമൂഴമായിരിക്കുമിത്.
Story Highlights : Hibi Eden About Loksabha Election 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]