
മനാമ: ബഹ്റൈനില്‍ ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്ന് പിടികൂടി. 34,000 ദിനാർ വിലവരുന്ന മൂന്ന് കിലോ മയക്കുമരുന്നുമായി ഏതാനും പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
മയക്കുമരുന്നുമായി ഏതാനും പേർ പിടിയിലായതായി ആന്റി ഡ്രഗ് ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ കേസുകളിലായാണ് പ്രതികൾ പിടിയിലായാത്. ഇവരിൽ നിന്നും മൂന്നുകിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര മാർക്കറ്റിൽ 34,000 ദിനാറോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കളെ കണ്ടെത്തി ഇവ വിൽപന നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു.
Read Also –
അതേസമയം കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് സ്വദേശികള്‍ അറസ്റ്റിലായി.
ലിറിക ഗുളികകള്‍ നിറച്ച ഏഴ് പെട്ടികളുമായി നാല് സ്വദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നതായി പൊലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചിരുന്നു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ്, നാർക്കോട്ടിക് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവർ കുവൈത്ത് വിമാനത്താവളത്തിലെ അറൈവൽ ഹാളില്‍ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഏകദേശം പത്ത് ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകൾ നിറച്ച ഏഴ് സ്യൂട്ട്കേസുകളുമായി നാല് പൗരന്മാരെ പിടികൂടുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നു.
Last Updated Jun 4, 2024, 1:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]