
തൃശൂർ: കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെ ‘തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഹിറ്റായിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതോടെ അത് പിന്നെ പലരും പലവട്ടം പരിഹാസമാക്കി മാറ്റി. എന്നാൽ ഒടുവിൽ തൃശൂർ ‘അങ്ങ് എടുത്ത്’ സുരേഷ് ഗോപി വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ്. ബി ജെ പിയെ സംബന്ധിച്ചടുത്തോളം ഏറെ മധുരമുള്ള വിജയമാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. നിയമസഭയിൽ കേരളത്തിൽ പൂട്ടിയ അക്കൗണ്ട് ലോക്സഭയിൽ തുറന്നെടുത്തിരിക്കുകയാണ് സുരേഷ് ഗോപിയിലൂടെ ബി ജെ പി. ഏറ്റവും ഒടുവിലെ വിവര പ്രകാരം 35000 ത്തിലേറെ വോട്ടിനാണ് എൻ ഡി എ സ്ഥാനാർത്ഥി മുന്നേറുന്നത്.
രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യു ഡി എഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്. 11 മണിവരെയുള്ള കണക്ക് പ്രകാരം സുരേഷ് ഗോപി 189087 വോട്ടും സുനിൽ കുമാർ 153278 വോട്ടും കെ മുരളീധരൻ 146099 വോട്ടുമാണ് നേടിയിട്ടുള്ളത്.
Last Updated Jun 4, 2024, 1:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]