
തിരുവനന്തപുരം: ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സിനിമ പി.ആർ.ഒ യ്ക്കുള്ള “ജവഹർ പുരസ്കാരം 2024” പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവനന്തപുരത്ത് വെച്ചുനടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണിയാണ് പുരസ്കാര സമർപ്പണം നിർവഹിച്ചത്.
മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച വിജയ് ചിത്രം ലിയോ എന്നിവയുടെ പി ആർ ഒ എന്ന നിലയിൽ നടത്തിയ മികച്ച പ്രകടനമാണ് പ്രതീഷിനെ അംഗീകാരത്തിന് അർഹനാക്കിയത്. മാധ്യമ പ്രവർത്തകനുമായിരുന്ന പ്രതീഷ് ശേഖർ കഴിഞ്ഞ മൂന്നു വർഷമായി മലയാളത്തിലെയും സൗത്ത് ഇന്ത്യയിലെയും ചിത്രങ്ങളുടെ പി ആർ ഒ ആയി ജോലി ചെയ്യുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]