

എന്തിനും കൂടെയുണ്ട്; സഹായത്തിനായി എപ്പോൾ വേണമെങ്കിലും 112ലേയ്ക്ക് വിളിക്കാം, സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഓർമ്മപ്പെടുത്തലുമായി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ടെന്നാണ് പോലീസ് പറയുന്നത്. അപരിചിതരുമായി ചങ്ങാത്തതിലാക്കുകയോ, അവർ നൽകുന്ന ഭക്ഷണം വാങ്ങി കഴിക്കുകയാ ചെയ്യരുത്. റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക എന്നിങ്ങനെയാണ് പോലീസിന്റെ ഓർമ്മപ്പെടുത്തൽ. കൂടാതെ, സഹായത്തിനായി എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം എന്ന് ഓർമ്മിപ്പിക്കുന്നു. അതേസമയം, സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]