
തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി – ഉദയ സമുദ്ര സംഘടിപ്പിക്കുന്ന 6-ാം മത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സമകാലിക ചിത്രമായി അനക്ക് എന്തിന്റെ കേടാ (നിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്, സംവിധാനം – ഷമീർ ഭരതന്നൂർ) തിരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയിൽ ഗാനം രചിച്ച വിനോദ് വെെശാഖിക്ക് ഗാനരചനക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി, നടനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഡോ: ഷാനവാസ് ( ചിത്രം: കൈലാസത്തിലെ അതിഥി), നവാഗത ഗായികയ്ക്കുള്ള പുരസ്ക്കാരം : മന്ദാകി അജിത് (ചിത്രം : കൈലാസത്തിലെ അതിഥി) എന്നിവർക്ക് സമർപ്പിക്കും. ജൂൺ അവസാനം തിരുവനന്തപുരത്താണ് മാധ്യമ-ചലച്ചിത്ര അവാർഡ് സമർപ്പണം നടത്തുക. ‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക് ഇതുവരെയായി സൗത്ത് ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമി, നാഷണൽ ഫിലിം അക്കാദമി, സത്യജിത് റായി ഫിലിം സൊസൈറ്റി അവാർഡ് എന്നിവ ലഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]