
കൊച്ചി: ഫ്ലിപ്പ്കാർട്ട് ബിഗ് എൻഡ് ഓഫ് സീസൺ സെയിൽ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ട്രെൻഡി ശൈലികൾ, പ്രീമിയം ബ്രാൻഡുകൾ, പ്രത്യേകം ക്യൂറേറ്റ് ചെയ്ത ജെൻ ഇസെഡ് ഓഫറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വിൽപ്പന എല്ലാ പിൻ കോഡിലേക്കും വിതരണവുമുണ്ടാകും. സ്പോർട്സ് ഷൂസ്, വാച്ചുകൾ, ജീൻസ് എന്നീ വിഭാഗങ്ങളിലുടനീളം ഉപഭോക്താക്കൾക്ക് ഓപ്പൺ-ബോക്സ് ഡെലിവറിയടക്കം 12,000-ലധികം ബ്രാൻഡുകളും 2 ലക്ഷത്തിലധികം വിൽപ്പനക്കാരും ലഭ്യമാണ്.
പ്യൂമ, അഡിഡാസ്, ടോമി ഹിൽഫിഗേർ, ഫോസിൽ, ടൈറ്റാൻ, ക്രോക്സ്, വേരോ മോഡ, ഒൺലി, യുഎസ്പിഎ, അമേരിക്കൻ ടൂറിസ്റ്റർ, പീറ്റർ ഇംഗ്ലണ്ട് മുതലായ ബ്രാൻഡുകൾ ലഭ്യമാണ്. ഫ്ലിപ്കാർട്ട് ഒരേ ദിവസം ഒരു ലക്ഷത്തിലധികം ഉൽപന്നങ്ങളുടെ ഡെലിവറിയും നടത്തും. വിവിധ ക്രെഡിറ്റ് കാർഡുകളിൽ 10% കിഴിവ് ഇഎംഐയിൽ ലഭിക്കും. 200 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് ഫ്ലിപ്കാർട്ട് യുപിഐ ഉപയോഗിച്ച് ഓഫറുകളും നേടാം. മികച്ച ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും മികച്ച മൂല്യവും ട്രെൻഡി ശൈലികളും വാഗ്ദാനം ചെയ്യുന്നതാണ് ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ഇഒഎസ്എസ് എന്ന് ഫ്ലിപ്കാർട്ട് ഫാഷൻ വൈസ് പ്രസിഡൻ്റും ഹെഡുമായ ആരിഫ് മുഹമ്മദ് പറഞ്ഞു.
Last Updated Jun 3, 2024, 3:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]