

കൂട്ടിക്കൽ -കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് താത്കാലിക ജനകീയ പാലം ഉയർന്നു ; ജൂൺ 3ന് ഉദ്ഘാടനം
സ്വന്തം ലേഖകൻ
മുണ്ടക്കയം :കൂട്ടിക്കൽ -കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികൾക്ക് ആശ്വാസമായി താത്കാലിക ജനകീയ പാലം ഉയർന്നു,ജൂൺ 3ന് ഉദ്ഘാടനം.
പ്രളയത്തില്‍ തകര്‍ന്ന പാലത്തിനു പകരം കാത്തിരിപ്പിനൊടുവില്‍ നിർമാണം ആരംഭിച്ച പാലം പുല്ലകയാറ്റിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ക്ക് കിലോമീറ്ററുകൾ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്റ്റ്, കനകപുരം എന്നിവിടങ്ങിൽ എത്താൻ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ താൽക്കാലിക നടപ്പാലം നിര്‍മിക്കാൻ ആലോചന നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാലം നിര്‍മിക്കാൻ നാട്ടുകാർ പ്രഖ്യാപനം നടത്തിയതോടെ കൂട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളും നാട്ടുകാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]