
കുട്ടി ചിത്രകാരന്മാരുടെ കാലമാണിത്. കഴിഞ്ഞ ആഴ്ചയാണ്, എയ്സ് ലിയാം നാനാ സാം അങ്ക്റ എന്ന ഘാന സ്വദേശിയായ ഒന്നര വയസുള്ള കുട്ടി ചിത്രകാരന്റെ വാര്‍ത്ത ലോകമെങ്ങും ശ്രദ്ധ നേടിയത്.
20 ഓളം ചിത്രങ്ങളടങ്ങിയ എയ്സ് ലിയാമിന്റെ പ്രദര്‍ശനത്തില്‍ വില്പനയ്ക്ക് വച്ച 10 പെയിന്റിംഗുകളില്‍ ഒമ്പത് എണ്ണവും വിറ്റ് പോയെന്നായിരുന്നു വാര്‍ത്ത. എയ്സ് ലിയാം നാനാ സാം അങ്ക്റയെ ഇതിനിടെ ഗിന്നസ് വേള്‍ഡ് റെക്കോർഡ് എറ്റവും പ്രായം കുറഞ്ഞ പുരുഷ ചിത്രകാരനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ജർമ്മനിയില്‍ നിന്നുള്ള രണ്ട് വയസുകാരന് ലോറന്റ് ഷ്വാർസിന്റെ മിനി പിക്കാസോ എന്ന പേരിട്ടിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ 7,000 ഡോളറിന് അതായത് 5,83,968 ഇന്ത്യന്‍ രൂപയ്ക്ക് വിറ്റു പോയെന്ന വാര്‍ത്ത ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കലാകാരന്’ പ്രായം ഒന്നര വയസ് ആനകളെ വരയ്ക്കാനാണ് ലോറന്റ് ഷ്വാർസിന് ഏറ്റവും കൂടുതല്‍ ഇഷ്ടം. ഒപ്പം ദിനോസറുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളുടെ തിരിച്ചറിയാവുന്ന തരത്തിലുള്ള അമൂർത്തമായ ചിത്രങ്ങളാണ് ലോറന്റ് ഷ്വാർസ് കൂടുതലായും വരയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അവധിക്കാലത്താണ് ലോറന്റ് ചിത്രരചനയിലേക്ക് കടന്നത്. മകന്റെ ചിത്രരചനാ താത്പര്യം മനസിലാക്കിയ മാതാപിതാക്കള്‍ പിന്നാലെ അദ്ദേഹത്തിന് വരയ്ക്കാനാവശ്യമായ ഒരു സ്റ്റുഡിയോ തന്നെ സജ്ജീകരിച്ച് നല്കി.
‘ബോറടിപ്പിക്കുന്ന തരം നിറങ്ങളില്‍ അവന് താത്പര്യമില്ലെന്നും അവന്റെ നിറങ്ങളുടെ സെലക്ഷന് ഏറെ വ്യത്യസ്തമാണെന്നും’ അവന്റെ അമ്മ ലിസ മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ ചിത്രരചനാ അഭിരുചി മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി അവര്‍ @laurents.art എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് ആരംഭിച്ചു.
വളരെ പെട്ടെന്ന് തന്നെ ഇത് സമൂഹ മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ലോറന്റ് ഷ്വാർസിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ അന്വേഷിച്ചെത്തുകയാണെന്നും അവര്‍ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. നീന്തൽ അറിയാത്ത ആളെ പണം നൽകി വെള്ളത്തിൽ ചാടിച്ചു; സഹായത്തിന് നിലവിളിച്ചപ്പോൾ യൂട്യൂബർ ഓടി; രൂക്ഷ വിമർശനം View this post on Instagram A post shared by Laurent Schwarz (@laurents.art) പോലീസ് സ്റ്റേഷനില്‍ ചെന്ന് ഓരോ കാപ്പി കുടിച്ചാലോ?; ‘കടന്നുവരൂ’ എന്ന് യുപി പോലീസ്, വീഡിയോ വൈറല്‍ കഴിഞ്ഞ ഏപ്രിലിൽ മ്യൂണിക്കിലെ ഏറ്റവും വലിയ ആർട്ട് ഫെയറിലും (ART MUC) ലോറന്റ് ഷ്വാർസ് തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പിന്നാലെ ലോകമെമ്പാടുമുള്ള ആര്‍ട്ട് കലക്ടേഴ്സ് ലോറന്റെ ചിത്രങ്ങള്‍ വാങ്ങാനെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തതായി ന്യൂയോര്‍ക്ക് സിറ്റി ഗാലറിയില്‍ ലോറന്റിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാണിജ്യ വിജയം നേടിയെങ്കിലും ലിസ മകനെ അവന്റെ ഇഷ്ടത്തിന് വിടുന്നു. ‘എപ്പോൾ, എന്ത് വരയ്ക്കണം എന്നത് പൂർണ്ണമായും അവന്റെ തീരുമാനമാണ്.’ ലിസ പറയുന്നു.
മ്യൂണിച്ച് ആർട്ട് ഫെയറിനിടെ, അവിടെ പ്രദർശിപ്പിച്ച ആയിരക്കണക്കിന് ചിത്രങ്ങളില്‍ നിന്നും കുഞ്ഞ് ലോറന്‍സ് തന്റെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ]
തുടർച്ചയായ പത്ത് പരാജയങ്ങള്‍, പതിനൊന്നാം ശ്രമത്തില്‍ പത്താം ക്ലാസ് വിജയം; ആഘോഷമാക്കി നാട്ടുകാരും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]