
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പനുസരിച്ച് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ കോഴിക്കോടിന്റെ കിഴക്കന്‍ മലയോരത്ത് ശക്തമായ മഴയുണ്ട്. മുക്കം മേഖലയിലാണ് ഇടിയോടുകൂടി മഴ പെയ്യുന്നത്.(Red alert in three districts Kerala)
ഇടുക്കി, പാലക്കാട് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് യെല്ലോ അലേര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. ഒഴുക്കുള്ള ജലാശയങ്ങളില്‍ ഇറങ്ങരുത്. മിന്നല്‍ ജാഗ്രത നിര്‍ദ്ദേശപ്രകാരം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Read Also:
വയനാട്ടിലെ മഴമുന്നറിയിപ്പ് കണക്കിലെടുത്ത് പുഴയിലോ, വെള്ളക്കെട്ടിലോ ഇറങ്ങരുതെന്ന് കളക്ടര്‍ നിര്‍ദേശം നല്കി. കുളിക്കാനോ മീന്‍ പിടിക്കാനോ പുഴയില്‍ ഇറങ്ങരുത്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Story Highlights : Red alert in three districts Kerala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]