
കൊച്ചി: മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദിവ്യ പിള്ള. മോഡലും ആങ്കറുമായി ശ്രദ്ധിക്കപ്പെട്ട ദിവ്യ ഫഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ദിവ്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ദിവ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പന്ത്രണ്ട് കൊല്ലം നീണ്ട പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും വെളിപ്പെടുത്തുകയാണ് ദിവ്യ. ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തെക്കുറിച്ച് ദിവ്യ വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മംഗളാവാരം എന്ന തെലുങ്ക് ചിത്രത്തിലെ ദിവ്യയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് ദിവ്യ എത്തിയത്.
ആദ്യ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അഞ്ച് ദിവസത്തെ ഇടവേളയെടുത്താണ് തന്റെ വിവാഹം പോലെ ചടങ്ങ് നടത്തിയത്. വളരെക്കാലമായി പ്രണയിച്ച ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനായിരുന്നു തന്റെ കാമുകനെന്ന് ദിവ്യ വെളിപ്പെടുത്തുന്നു. മാതാപിതാക്കളുടെ നിര്‍ബന്ധ പ്രകാരം മൂകാംബികയില്‍ വച്ചായിരുന്നു ആ ചടങ്ങ്.
എമിറേറ്റ്സ് എയര്‍ലൈനില്‍ ജോലി ചെയ്യുന്ന കാലത്താണ് താന്‍ പ്രണയത്തിലായത്. അതാണ് ചടങ്ങില്‍ എത്തിയത്. എന്നാല്‍ ആ വിവാഹം നിയമപരമായി റജിസ്ട്രര്‍ ചെയ്തിരുന്നില്ല. രണ്ട് രാജ്യത്തെ പൗരന്മാര് ആയതിനാല്‍ അതിന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിലേക്ക് കടക്കും മുന്‍പ് തന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഒന്നിച്ച് ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ തമ്മില്‍ പിരിയുകയായിരുന്നു. പരസ്പര ധാരണയോടെയായിരുന്നു ഇതെന്നും. നിയമപരമായ ചടങ്ങ് അല്ലാത്തതിനാല്‍ അത് വേഗം നടന്നുവെന്നും ദിവ്യ പറയുന്നു.
വിവാഹിതയാണോ എന്ന് പലരും ഗൂഗിളിലും മറ്റും തിരയുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ദിവ്യയുടെ ഈ മറുപടി. ഇപ്പോള്‍ താന്‍ ഡേറ്റ് ചെയ്യുന്നുണ്ടെന്നും. എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ദിവ്യ പിള്ള പറയുന്നു. സമയം ആകുമ്പോള്‍ വെളിപ്പെടുത്തും എന്നും ഐഡ്രീം ഗ്ലോബല്‍ എന്ന യൂട്യൂബ് ചാനലിനോട് ദിവ്യ പറഞ്ഞു.
Last Updated Jun 1, 2024, 1:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]