
കൊച്ചി: ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ എരമല്ലിക്കര ഓത്തറത്ത് വീട്ടിൽ സുജേഷ് കുമാർ (45) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25 ന് പുലർച്ചെ കോതമംഗലം കുത്തു കുഴിയിലുള്ള വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. ആലപ്പുഴ, അടിമാലി, മാന്നാർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
എസ്.എച്ച്.ഒ സി.എൽ. ഷാജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ ബൈജു പി ബാബു, എ എസ് ഐ രാജേഷ്, എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ തോമസ്, സലീം പി ഹസ്സൻ എന്നിവരാണ് ഉണ്ടായിരുന്നത്.
സ്കൂൾ പരിസരത്ത് കറങ്ങിനടന്ന് എട്ടാം ക്ലാസുകാരിയെ വശീകരിച്ച് ലൈംഗിക പീഡനം; യുവാവിന് 33 വര്ഷം കഠിനതടവ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated May 31, 2024, 10:27 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]