
രാജ്കുമാര് റാവുവിന്റെയും ജാൻവി കപൂറിന്റെയും ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസിസ് മഹി. സംവിധാനം നിര്‍വഹിക്കുന്നത് ശരണ്‍ ശര്‍മയാണ്. മിസ്റ്റര്‍ ആൻഡ് മിസിസ് മഹിയുടെ ടിക്കറ്റ് വില്പനയില് വൻ നേട്ടം രേഖപ്പെടുത്തിയിരിക്കുകയാണ്. ഹിന്ദിയില്‍ നിന്ന് എത്തിയവയില്‍ അഡ്വാൻസ് ടിക്കറ്റ് വില്പനയിലാണ് ഒന്നാമതെത്തിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് സിനിമ ലവേഴ്സ് ഡേയാണ്. മള്‍ട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ടിക്കറ്റുകളുടെ വില 99 രൂപയായി കുറച്ചിട്ടുണ്ടെന്നത് തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാൻ സഹായകരമാകും. അത് മിസ്റ്റര്‍ ആൻഡ് മിസിസ് മഹിയുടെ ടിക്കറ്റ് വില്പനയിലും പ്രതിഫലിച്ചിട്ടുണ്ട്. പിവിആര്‍ ഐനോക്സിനും പുറമേ സിനിമപൊളിസ് തിയറ്റര്‍ ശൃംഖലയില്‍ നിന്നുള്ള ആകെ അഡ്വാൻസ് ടിക്കറ്റ് വില്പനയുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
മിസ്റ്റര്‍ ആൻഡ് മിസിസിന്റെ ഇന്നത്തെ ടിക്കറ്റുകള്‍ അഡ്വാൻസായി വിറ്റഴിച്ചിരിക്കുന്നത് 2.15 ലക്ഷമാണ്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ മുൻകൂറായി ടിക്കറ്റുകള്‍ 1.45 എണ്ണമാണ് ആകെ ദേശീയ തിയറ്റര്‍ ശൃംഖലയില്‍ വിറ്റഴിച്ചത്. വമ്പൻ ഹിറ്റായി മാറിയ ഒരു ചിത്രമായിരുന്നു ഹൃത്വിക് റോഷൻ നായകനായ ഫൈറ്റര്‍. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദന്റെ ഒടുവിലത്തെ ചിത്രമായ ഫൈറ്റര്‍ ഒരുങ്ങിയത് ആകെ 250 കോടി ബജറ്റില്‍ ആയിരുന്നു.
രാം ചരണിന്റെ നായികയായി ബോളിവുഡ് താരം ജാൻവി കപൂര്‍ എത്തുന്നു എന്ന് അടുത്തിടെ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംവിധായകൻ ബുചി ബാബുവിന്റെ പുതിയ ചിത്രത്തിലാണ് ജാൻവി കപൂര്‍ രാം ചരണിന്റെ നായികയായി എത്തുക. വമ്പൻ പ്രതിഫലമാണ് ജാൻവി കപൂറിന് ചിത്രത്തിനായി ലഭിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍സി 16നായി ജാൻവിക്ക് ആറ് കോടി രൂപയോളമാണ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]