
അത്യാവശ്യമായി അടുക്കളയിലേക്ക് വേണ്ട സാധനം ഓർഡർ ചെയ്ത് കാത്തിരുന്ന് മടുത്തോ..? അര മണിക്കൂറിനുള്ളിൽ അത് കയ്യിൽ കിട്ടിയാലോ..? റിലയൻസ് റീട്ടെയിലിന്റെ ജിയോമാർട്ട് 30 മിനിറ്റിനുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. ആദ്യ ഘട്ടത്തിൽ അടുത്ത മാസം 8 പ്രധാന മെട്രോ നഗരങ്ങളിൽ 30 മിനിറ്റിനുള്ളിൽ ഡെലിവറി സേവനം ആരംഭിക്കുന്ന കമ്പനി ഉടൻ തന്നെ 20-30 വൻ നഗരങ്ങളിലേക്ക് ആ സേവനം വ്യാപിപ്പിക്കും. ക്രമേണ ഇത് രാജ്യത്തെ മറ്റ് ഭാഗങ്ങളിലും ആരംഭിക്കും . ജിയോമാർട്ട് എക്സ്പ്രസ് എന്ന പേരിൽ 90 മിനിറ്റിനുള്ളിൽ പലചരക്ക് വിതരണം നടത്തുന്ന സേവനം അവസാനിപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് റിലയൻസ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. നിലവിൽ ജിയോമാർട്ടിന്റെ വിതരണ ശൃംഖലയിൽ 3,500-ലധികം സ്റ്റോറുകളുണ്ട്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ടും അതിവേഗം ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ദതി ആസൂത്രണം ചെയ്യുന്നുണ്ട്.
ആദ്യ ഘട്ടത്തിൽ 30 മിനിറ്റിനുള്ളിൽ ഗ്രോസറിസാധനങ്ങളാണ് എത്തിക്കുന്നതെങ്കിലും പിന്നീട് ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിച്ചേക്കും. നിലവിൽ, സ്വിഗ്ഗി, സെപ്റ്റോ, ബ്ലിങ്ക്ഇറ്റ് എന്നിവയാണ് ക്വിക്ക് കൊമേഴ്സ് വിഭാഗത്തിലെ പ്രധാന കമ്പനികൾ. . ജിയോമാർട്ട് വഴിയുള്ള വിൽപ്പന വർഷം തോറും ഏകദേശം 94 ശതമാനം വർധനയാണ് കൈവരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക് കോമേഴ്സ് എന്നറിയപ്പെടുന്ന ഈ രംഗം 5 ബില്യൺ ഡോളർ വാർഷിക വിൽപ്പനയുള്ള മേഖലയാണ്. മറ്റ് പരമ്പരാഗത ഇ-കൊമേഴ്സ് മേഖലകളേക്കാൾ 4-5 മടങ്ങ് വേഗത്തിലാണ് ക്വിക് കോമേഴ്സിന്റെ വളർച്ച.
Last Updated May 30, 2024, 4:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]