
കൊച്ചി: ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ ആൾ അപകടത്തിൽ പെട്ടു. റെയിൽവെ ട്രാക്കിലേക്ക് വീണ് ആസാം സ്വദേശി അഫ്സൽ എന്ന 34 കാരനാണ് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊച്ചുവേളി – ഹുബ്ലി ട്രെയിൻ ആലുവയിൽ വേഗത കുറച്ചപ്പോഴാണ് അഫ്സൽ ചാടിയിറങ്ങിയത്. പിന്നാലെ അടിതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം ആലുവയിലെ ആശുപത്രിയിലെത്തിച്ച അഫ്സലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Last Updated May 30, 2024, 10:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]