
ഈ വരുന്ന ജൂൺ രണ്ടിന് തെലങ്കാന സംസ്ഥാനം രൂപീകൃതമായി പത്തുവർഷം തികയുകയാണ്. ഇതിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ആഘോഷവേളയിൽ പുറത്തിറങ്ങേണ്ട ഗാനത്തിനെച്ചൊല്ലി സംസ്ഥാനത്ത് ഒരു വിവാദം പുകഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.
ഓസ്കർ ജേതാവ് എം.എം. കീരവാണിക്കെതിരെ തെലങ്കാനയിലെ സംഗീതജ്ഞർ ചേർന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കത്തയച്ചിരിക്കുകയാണ്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ പത്താം വാർഷികം പ്രമാണിച്ച് ഒരു സംസ്ഥാന ഗീതം പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ജയ ജയ ഹേ തെലങ്കാന എന്ന ഗാനം ചിട്ടപ്പെടുത്താൻ എം.എം. കീരവാണിയെയാണ് മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം തെലങ്കാനയിലെ സംഗീതസംവിധായകരെ ചൊടിപ്പിച്ചതാണ് വിവാദത്തിന് കാരണം.
കീരവാണി തെലങ്കാന സ്വദേശിയല്ല എന്നതാണ് മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സംഗീതജ്ഞർ എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം. ചരിത്രത്തിലെതന്നെ ഏറ്റവും മോശം തീരുമാനം എന്നാണ് ഇതിനെതിരെ തെലങ്കാന സിനി മ്യൂസിഷ്യൻസ് അസോസിയേഷൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നത്. സംസ്ഥാനഗീതം ചിട്ടപ്പെടുത്താൻ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള സംഗീതസംവിധായകനെ ചുമതലപ്പെടുത്തുന്നത് തെലങ്കാന പ്രസ്ഥാനത്തിനുതന്നെ എതിരാണ്. കീരവാണിക്കുപകരം തെലങ്കാനയിൽനിന്നുള്ള സംഗീതജ്ഞർക്ക് അവസരം നൽകണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.
തെലങ്കാനയിൽ നിന്നുള്ള കവി അന്ദേശ്രീയാണ് ജയ ജയ ഹേ തെലങ്കാന എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. എന്ന ഗാനത്തിന്റെ നവീകരിച്ച പതിപ്പാണ് ഈ ഗാനം. തെലങ്കാനയിലെ സമ്പന്നമായ സംസ്കാരം പ്രമേയമായ ഗാനം ജൂൺ 2 ന് പുറത്തിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]