

സ്വകാര്യ ചടങ്ങാക്കി നടത്തണം ; ആശംസ അറിയിക്കാനും അവസരമില്ല ; ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ തീരുമാനം. നാളെ നടക്കുന്ന ജസ്റ്റീസ് മേരി ജോസഫിന്റെ യാത്രയയപ്പിൽ പങ്കെടുക്കില്ലെന്നാണ് അസോസിയേഷൻ ചീഫ് ജസ്റ്റീസിനെ കത്തിലൂടെ അറിയിച്ചത്. തുറന്ന കോടതിയിൽ സാധാരണ നടക്കാറുളള യാത്രയയപ്പിന് പകരമായി ഇത്തവണ ഹൈക്കോടതിയുടെ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്വകാര്യ ചടങ്ങാക്കി നടത്തണമെന്ന് വിരമിക്കുന്ന ജഡ്ജി ആവശ്യപ്പെട്ടെന്നാണ് ഹൈക്കോടതി രജിസ്റ്റാർ തന്നെ അറിയിച്ചിരിക്കുന്നത്. പരിപാടിയിൽ അഭിഭാഷക അസോസേഷൻ പ്രസിഡന്റിന് ആശംസ അറിയിക്കാനും ഇത്തവണ അവസരമില്ല. ഇതിൽക്കൂടി പ്രതിഷേധിച്ചാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]