
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ സ്റ്റഡി എബ്രോഡ് എക്സ്പോ ജൂൺ 8,9 തീയതികളിൽ തിരുവല്ലയിൽ. പങ്കെടുക്കുന്ന ഇരുപതിന് മുകളിലുള്ള ഏജൻസികളിലൂടെ അമ്പതിലധികം രാജ്യങ്ങളുടെ ആയിരത്തിലധികം യൂണിവേഴ്സിറ്റികളുടെ കോഴ്സുകളെ കുറിച്ച് അറിയുവാനുള്ള സംവിധാനം ഏഷ്യാനെറ്റ് ന്യൂസ് എക്സ്പോയിൽ ഉറപ്പാക്കിയിട്ടുണ്ട്.
ഇതിലൂടെ വിദേശ പഠനത്തെ പറ്റിയുള്ള എല്ലാ സംശയങ്ങളും, പല കോഴ്സുകളെയും സംബന്ധിക്കുന്ന വിശദ വിവരങ്ങളും, അവയുടെ സാധ്യതകളൂം നേരിട്ട് തന്നെ വിദ്യാർത്ഥികൾക്ക് ചോദിച്ചു മനസിലാക്കാൻ സാധിക്കും. യു.കെ, കാനഡ, ഫ്രാൻസ്, ജർമ്മനി പോലുള്ള രാജ്യങ്ങളിലെ മാറിയ നിയമ സാഹചര്യങ്ങളുടെ വ്യക്തത മനസിലാക്കി അഡ്മിഷൻ സംവിധാനം കൂടുതൽ വേഗത്തിലും കൃത്യതയോടും നടപ്പിലാക്കാൻ കഴിവുള്ള കേരളത്തിലെ മികച്ച സ്റ്റഡി എബ്രോഡ് ഏജൻസികൾ ഇത്തവണ എക്സ്പോയിൽ പങ്കെടുക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
മെഡിക്കൽ, നഴ്സിംഗ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികളുടെ സ്റ്റാളുകൾ ഉറപ്പാക്കിയിട്ടുണ്ട്. എക്സ്പൊയിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് അഡ്മിഷൻ ലഭിക്കുന്ന രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് സൗജന്യമായി ലഭിക്കും.വിദേശത്ത് പഠിക്കാൻ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.
വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാർഗം എന്നീ രണ്ട് കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ല.
വിദേശപഠനം കൃത്യമായി പ്ലാൻ ചെയ്യാൻ ആധികാരികമായ വിവരങ്ങൾ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്കവർ ഗ്ലോബൽ എജ്യുക്കേഷൻ എക്സ്പൊ.
2024 ജൂൺ 8,9 തീയതികളിൽ തിരുവല്ല വിജയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് എക്സ്പൊ നടക്കുന്നത്. രാവിലെ 10 മുതൽ 6 മണി വരെ നടക്കുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും സ്പോട്ട് രെജിസ്ട്രേഷൻ വഴിയുമാണ് പ്രവേശനം.
വിദേശ പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഈ എക്സ്പൊ ഉത്തരം നൽകും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും.
അമ്പതോളം രാജ്യങ്ങളിലെ കോഴ്സുകളിൽ നിന്ന് ഇഷ്ടപ്പെട്ട കോഴ്സ് തെരഞ്ഞെടുക്കാനുമാകും.
ആയിരത്തിലധികം വിദേശ സർവകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്സ്പൊ അവസരമൊരുക്കുന്നു.
പ്രധാനപ്പെട്ട വിദേശ സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം.
കൂടാതെ വിദ്യാഭ്യാസ വായ്പ,ഐഇഎൽടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്സ്പൊയിൽ ലഭ്യമാണ്. വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്സ്പൊയുടെ ടൈറ്റിൽ സ്പോൺസർ ലെവറേജ് എഡ്യൂ ( Leverage Edu) ആണ്.ഫെയർ ഫ്യൂചർ ( Fair Future) പ്രസന്റിങ്ങ് സ്പോൺസർ ആണ്.
ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് ( Harvest Abroad Studies Pvt Ltd),സാന്റമോണിക്ക സ്റ്റഡി എബ്രോഡ് (Santamonica Study Abroad), മാറ്റ്ഗ്ലോബർ സ്റ്റഡി എബ്രോഡ് ( Matglober Study Abroad) എന്നിവർ പവേർഡ് ബൈ സ്പോൺസർമാരും യൂണിമണി (Unimoni) ട്രാവൽ & ഫോറെക്സ് പാർട്ണറും എഡ്റൂട്സ് ഇന്റർനാഷണൽ ( Edroots International ), ചവറ ഇന്റർനാഷണൽ (Chavara International ), അക്ബർ സ്റ്റഡി എബ്രോഡ് ( Akbar Study Abroad), സീക്കോ ഇന്റർനാഷണൽ (Ceeco International ), ലിയോബിസ് ഇന്റർനാഷണൽ ( Leobis International) എന്നിവർ എക്സ്പൊയുടെ ഭാഗമാകും. Last Updated May 30, 2024, 5:06 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]