
ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖറിന്റെ പുതിയചിത്രം ‘ലക്കി ഭാസ്കർ’ റിലീസിനൊരുങ്ങുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതുമുതൽ ആരാധകർക്കായി അപ്ഡേറ്റുകൾ എപ്പോഴും നൽകാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 സെപ്റ്റംബർ 27ന് ചിത്രം തീയേറ്ററുകളിലെത്തും.
തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ ലക്കി ഭാസ്കർ’. സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗവംശിയും ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
മീനാക്ഷി ചൗധരി നായികയായി എത്തുന്നു. ജി വി പ്രകാശ് കുമാർ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. നിമിഷ് രവി ഛായാഗ്രഹണവും ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു.
ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ടീസർ കണ്ടതോടെ ചിത്രത്തിനായി ആവേശത്തിലാണ് ആരാധകർ. അവസാന ഘട്ട ചിത്രീകരണത്തിലാണ് ചിത്രം എത്തി നിൽക്കുന്നത്. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം തീയേറ്ററുകളിൽ റിലീസിനെത്തും. പി ആർ ഒ – ശബരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]