
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതി രൂക്ഷമായി വിമർശിച്ച് മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്.പൊതുസംവാദത്തിന്റെ അന്തസ്സ് ഇല്ലാതാക്കിയ ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് മൻമോഹൻസിങ് കുറ്റപ്പെടുത്തി.ഒരു പ്രധാനമന്ത്രിയും ഇത്രയും വിദ്വേഷജനകവും പാര്‍ലമെന്ററി വിരുദ്ധവുമായ പരാർമർശങ്ങള്‍ നടത്തിയിട്ടില്ല.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത നിറഞ്ഞ തീവ്ര വിദ്വേഷ പ്രസംഗം നടത്തി.പഞ്ചാബിലെ വോട്ടർമാർക്കെഴുതിയ കത്തിലാണ് മന്മോഹൻ സിങിന്റെ വിമർശനം.
അതിനിടെ ലോകം ഗാന്ധിയെ അറിഞ്ഞത് സിനിമയിലൂടെയാണെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതിപക്ഷംവിമർശനം ശക്തമാക്കി . ആർഎസ്എസ് ശാഖയിൽ പഠിച്ചവർക്ക് ഗോഡ്സയെ മാത്രമേ അറിയൂ എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അവസാന ഘട്ട പ്രചാരണം തീരുന്ന ദിനം വൻ പരിഹാസമാണ് മോദിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്. മഹാത്മാ ഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കാൻ കോൺഗ്രസ് മടിച്ചു എന്ന് സ്ഥാപിക്കാനാണ് പ്രധാനമന്ത്രി എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിൽ ഈ പരാമർശം നടത്തിയത്. 1982 ല്‍ ഗാന്ധി എന്ന റിച്ചാർഡ് ആറ്റൻബറോയുടെ സിനിമ പുറത്തിറങ്ങുന്നത് വരെ ലോകത്തിന് ഗാന്ധിയെ കാര്യമായി അറിയില്ലായിരുന്നു എന്ന പരാമർശം വൻ വിവാദത്തിന് ഇടയാക്കുകയാണ്.
ലോകം മുഴുവൻ സഞ്ചരിച്ച ശേഷമാണ് താൻ ഇത് പറയുന്നതെന്നും മോദി കൂട്ടിച്ചേർത്തിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ അറിവില്ലായ്മയാണ് ഇതിലൂടെ തെളിയുന്നത് എന്ന പരിഹാസം സാമൂഹ്യ മാധ്യമങ്ങളിൽ തുടരുകയാണ്. സിനിമ ഇറങ്ങുന്നതിനും എത്രയോ വർഷം മുന്‍പ് തന്നെ ഗാന്ധിയെ ആദരിക്കാൻ വിദേശരാജ്യങ്ങള്‍ പോസ്റ്റല്‍ സ്റ്റാനപുകളും നാണയങ്ങളും പുറത്തിറക്കുകയും പ്രതിമകള്‍ നിർമിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രകാരന്മാർ പ്രതികരിച്ചു. 1931 ല്‍ ടൈം മാഗസിന്റെ മാൻ ഓഫ് ദ ഇയർ ഗാന്ധി ആയിരുന്നുവെന്നതും പലരും ചൂണ്ടിക്കാട്ടി. ദണ്ഡിയാത്ര ചിത്രീകരിക്കുന്ന ദില്ലിയിലെ പ്രശസ്തമായ ഗ്യാരമൂർത്തി ശില്പത്തിന് മുന്നില്‍ നിന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിമർശനം.
Last Updated May 30, 2024, 3:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]