
കണ്ണൂർ: കണ്ണൂരിലെ തങ്കേക്കുന്നിൽ ദേശീയപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. പ്രദേശത്തെ റോഡും വീടുകളും അപകടാവസ്ഥയിലാണ്. സോയിൽ നെയിലിങ് ചെയ്ത ഭാഗങ്ങളിലും മണ്ണിടിയുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തങ്കേക്കുന്നിൽ 20 മീറ്റർ താഴ്ചയിലാണ് പുതിയ ദേശീയ പാതയുടെ നിർമ്മാണം. ഈ ഭാഗത്താണ് മണ്ണിടിച്ചിൽ. ഇതോടെ വീടുകൾ അപകടാവസ്ഥയിലാണ്. താഴെ ചൊവ്വ ആറ്റടപ്പ റോഡും ഇടിയാൻ സാധ്യതയുണ്ട്. മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിലിങ് ചെയ്തിട്ടുണ്ടെങ്കിലും പ്രയോജനമില്ല. ഒലിച്ചിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയടഞ്ഞതാണ് പ്രതിസന്ധിയായത്.
മണ്ണിടിച്ചിൽ ഭീഷണിക്ക് പുറമേ ഗതാഗത തടസവും നാട്ടുകാരെ വലയ്കുന്നു. താഴെ ചൊവ്വ നിന്ന് തങ്കേക്കുന്ന് വഴി ചക്കരക്കല്ലിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു. നാല് മാസമായി ഈ വഴി നടന്നു പോകാനേ നിർവാഹമുള്ളൂ. താഴെ ചൊവ്വയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ആറ്റടപ്പ റോഡിലേക്ക് കയറനുള്ള പാലം നിർമാണം എങ്ങുമെത്തിയിട്ടില്ല. വൈകിയതിന് കാരണം സാങ്കേതിക പ്രശ്നമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.
Last Updated May 29, 2024, 11:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]