
അംബാനി കുടുംബം ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ പ്രശസ്തമായതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയെ അറിയാത്തവർ ചുരുക്കമായിരിക്കും. അനന്ത് അംബാനിയുടെ വിവാഹ നിശ്ചയവും വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങളും ആഗോള ശ്രദ്ധ നേടിയിരുന്നു. ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ്, റിഹാന എന്നിവരുൾപ്പെടെയുള്ള അതിഥികൾ ഗുജറാത്തിലേക്ക് എത്തിയിരുന്നു. ഇപ്പോൾ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും രണ്ടാത്തെ പ്രീ വെഡിങ് പാർട്ടി ഒരുങ്ങിയിരിക്കുകയാണ്. ഇതിനിടയിൽ ന്യൂയോർക്കിൽ അനന്ത് അംബാനിക്കൊപ്പം എടുത്ത ഒരു ചിത്രം ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചത് വൈറലാകുകയാണ്. എങ്ങനെയെന്നല്ലേ..
ബെഥനി സെസു എന്ന ഉപയോക്താവ് ആണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മറ്റുള്ളവർ അദ്ദേഹത്തോടൊപ്പം ചിത്രങ്ങൾ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഞാൻ അവനോടൊപ്പം ഒരു ഫോട്ടോ എടുത്തു എന്നാണ് ബെഥനി സെസു തൻ്റെ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. “അത് ആരാണെന്ന് നിങ്ങൾക്ക് അറിയാമോ?” എന്ന ചോദ്യം കൂടി പോസ്റ്റിൽ ഉണ്ടായിരുന്നു.
ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം ഇത് നിരവധിപേർ കാണുകയും കമന്റുകൾ ചെയ്യുകയും ചെയ്തു. തമാശയിലുള്ള അത്തരം കമന്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നിങ്ങൾ താമസിക്കുന്ന മുഴുവൻ നഗരത്തെയും വാങ്ങാൻ കഴിയുന്ന ആളാണ് അദ്ദേഹം,” എന്നാണ് കൂടുതൽ കമന്റുകളും. പാകിസ്താന്റെ മുഴുവൻ ജിഡിപിയേക്കാൾ മൂല്യം അവന്റെ വാച്ചിനായിരിക്കും” മറ്റൊരു ഉപയോക്താവ് കുറിച്ചു. അനന്ത് അംബാനിയുടെ “ഡോഗ് ബെൽറ്റിൻ്റെ വില നിങ്ങളുടെ വസ്ത്രത്തേക്കാൾ വളരെ കൂടുതലായിരിക്കും” എന്ന രീതിയിലും കമന്റുകൾ ഉണ്ട്.
പോസ്റ്റ് ചെയ്ത വീഡിയോയിൽ അനന്ത് അംബാനി തൻ്റെ നായയ്ക്കൊപ്പം ന്യൂയോർക്ക് തെരുവുകളിൽ നടക്കുന്നത് കാണാം.
Last Updated May 28, 2024, 6:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]