

ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി ; കെഎസ്യു നേതൃക്യാമ്പില്‍ കൂട്ടത്തല്ല്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക് ; ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്യുവിന്റെ ദക്ഷിണമേഖല ക്യാമ്പില്‍ കൂട്ടയടി. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
സംഘര്‍ഷത്തില്‍ ഒരു നിയോജക മണ്ഡലം പ്രസിഡന്റിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേതാക്കള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തു വന്നിട്ടില്ല. പരിപാടിയിലേക്ക് പുറത്തു നിന്നാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും, ക്യാമ്പ് നല്ല രീതിയില്‍ നടന്നു പോകുന്നതില്‍ ചില ആളുകള്‍ക്കുള്ള പ്രയാസമാണ് സംഘര്‍ഷത്തിന് കാരണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]