

First Published May 25, 2024, 7:54 PM IST
കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, മാന്യന്മാർ, സ്റ്റാലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ടി എസ് സുരേഷ് ബാബു. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ബാബു ഒരുക്കുന്ന ചിത്രമാണ് ഡിഎന്‍എ. യുവ നടൻ അഷ്കർ സൗദാന്‍ ആണ് നായകന്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രം ജൂൺ 14 ന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തും.
എ കെ സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്. അഷ്കര്‍ സൗദാനെ കൂടാതെ ബാബു ആൻ്റണി, റായ് ലക്ഷ്മി, ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരി നന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം രവിചന്ദ്രന്‍, എഡിറ്റർ ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ് റിനി അനിൽ കുമാർ, വിതരണം സെഞ്ച്വറി, ഗാനരചന സുകന്യ (സിനിമാ താരം), സംഗീതം ശരത്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്, സംഘട്ടനം സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജസ്റ്റിന് കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍ വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ് രാജേഷ് പി എം, വിഎഫ്എക്സ് മഹേഷ് കേശവ് (മൂവി ലാന്‍ഡ്), സ്റ്റിൽസ് ശാലു പേയാട്, പിആര്‍ഒ വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈൻ അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍.
Last Updated May 25, 2024, 7:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]